കൊച്ചി: വി.എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. വി.എസിനെതിരേ ഉചിതമായ സമയത്ത് നടപടിയെടുക്കും. വി.എസിനെതിരേ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ല. തീരുമാനമെടുക്കാത്ത വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്ആര്‍പി.