അടിമാലി: വി.എസിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിലെത്താന്‍ സിപിഎം എന്തും ചെയ്യും. വി.എസിനെ പോരുകോഴിയാക്കി എസ്എന്‍ഡിപിയെ വീഴ്ത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അടിമാലിയില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതൃത്വത്തിന്റെ ശത്രുവായ അച്യുതാനന്ദനെ തന്നെ തെറി പറയാന്‍ വേണ്ടി മാത്രം നേതൃത്വം ഇറക്കിവിട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഈഴവനെ തകര്‍ക്കാനാണ് വി.എസും പിണറായിയും ഒന്നിച്ചുനില്‍ക്കുന്നത്. വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണ്.
അധികാരത്തിലെത്താന്‍ സി.പി.എം എന്തും ചെയ്യും. ഈ നീക്കങ്ങളൊന്നും ഇവിടെ വിലപ്പോവില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഈഴവര്‍ക്ക് മാത്രം ജാതി പറയാന്‍ പറ്റില്ല, ബാക്കി എല്ലാവര്‍ക്കും ആകാമെന്നാണ് എല്ലാവരുടേയും നിലപാട്. എല്ലാ സമുദായങ്ങള്‍ക്കും സമുദായം പറയാം ക്രിസ്ത്യാനിക്ക് പറയാം. മുസ്ലീംങ്ങള്‍ക്ക് പറയാം.
മുസ്ലീം ലീഗ് ഒരു സമുദായത്തിന്റെ മാത്രം പാര്‍ട്ടിയാണ്. ക്രിസ്ത്യാനികളുടെ മാത്രം പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇപ്പോള്‍ കാന്തപുരം പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. തൃശൂര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാക്കാനും പോകുന്നു. ആര്‍ക്കും പരാതി ഇല്ല, ഈഴവന്‍ മാത്രം ജാതി പറയാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.