തിരുവനന്തപുരം: തനിക്കെതിരായ വി.എസിന്റെ ആരോപണത്തിന് പിന്നില്‍ വൈരാഗ്യമെന്ന് രമേശ് ചെന്നിത്തല. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുടെ അറസ്റ്റാണ് വൈരാഗ്യത്തിന് കാരണം. ആരോപണം നിസാരമായി തള്ളിക്കളയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ.ബാബുവും ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു വി.എസ് ആരോപിച്ചത്.