വി.എസിന്റെ വിയോജനക്കുറിപ്പ്: അന്വേഷണം പോളിറ്റ് ബ്യൂറോ കമ്മീഷന് വിട്ടു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിനോടു വിയോജിപ്പു രേഖപ്പെടുത്തി നല്‍കിയ കുറിപ്പ് സിപിഎം പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ അന്വേഷിക്കും. വിയോജന കുറിപ്പ് ചോര്‍ന്നതും കമ്മീഷന്‍ പരിശോധിക്കും.

സംഘടനാ റിപ്പോര്‍ട്ടിന് ബദലായി കുറിപ്പയച്ചെന്ന വാര്‍ത്തയെക്കുറിച്ച് വിഎസിനോടു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ‘അക്കാര്യങ്ങളൊന്നും മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു വി.എസിന്റെ മറുപടി.

Top