വി.എസിന് എല്ലാ പരിഗണനയും നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആലപ്പുഴ: വി.എസിന് എല്ലാ പരിഗണനയും നല്‍കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. പാര്‍ട്ടിക്ക് തക്കതായ തീരുമാനം എടുക്കാനാണ് ഇങ്ങനെ ചെയ്തത്. വിഎസിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി കൈക്കൊള്ളും.

വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്ന് പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി വിരുദ്ധ മനോഭാവം പുലര്‍ത്തുന്നു എന്നു മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമേയത്തില്‍ തിരുത്തല്‍ വരുത്തുകയൊ വി.എസിനെതിരെ നടപടിക്ക് പാര്‍ട്ടി മുന്‍കൈയെടുക്കുകയൊ ചെയ്യില്ല. തെറ്റു തിരുത്താന്‍ സ്വയം തയ്യാറാകണം. പ്രതിപക്ഷ നേതൃപദവിയില്‍ നിന്നും വിഎസിനെ മാറ്റില്ല. വി.എസില്‍ പാര്‍ട്ടിക്ക് ഇനിയും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top