തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ധനമന്ത്രി കെ.എം മാണിയും തമ്മില്‍ നിയമസഭയില്‍ വാക്ക്പോര്. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിന് മുഴവനാണെന്ന് വി.എസ് പറഞ്ഞു. കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള നരകത്തിലേക്ക് മാണി പോകുമെന്നും വി.എസ് പറഞ്ഞു.
എന്നാല്‍, വി.എസ് അന്തിക്രിസ്തുവാണെന്ന് മാണി തിരിച്ചടിച്ചു. ചെകുത്താന് വേദമോതുന്നതു പോലെയാണ് വി.എസ് സംസാരിക്കുന്നതെന്നും മാണി പറഞ്ഞു. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെ.എം മാണി വ്യക്തമാക്കി.