വി.എസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി ബാലകൃഷണ്ന്‍

ആലപ്പുഴ: സമ്മേളന വേദിയില്‍ നിന്ന് വി.എസ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതിഷേധിച്ച് പുറത്ത് പോവുകയാണെന്ന് വി.എസ് പറഞ്ഞിട്ടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമ്മേളനസമയത്ത് അല്‍പസമയം വിട്ടുനില്‍ക്കുന്നത് അച്ചടക്കലംഘനമായി കാണാനാകില്ല. നാളെ സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുമോ എന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണം. പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വി.എസ് എന്തെങ്കിലും ഉപാധിവെച്ചതായി അറിയില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ഒരു പാര്‍ട്ടി അംഗത്തെപ്പോലും നഷ്ടപ്പെടാനുള്ള ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാവില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. പാര്‍ട്ടി അച്ചടക്കം പാലിക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണെന്നും കോടിയേരി പറഞ്ഞു. വി.എസ് അനുകൂല പ്രകടനങ്ങളെക്കുറിച്ച് പരിശോധിക്കും. വി.എസിന്റെ കത്തിന്‍മേലുള്ള നിലപാടുമാത്രമാണ് സിപിഎം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Top