വീഡിയൊ പിന്‍വലിച്ചത് ബിബിസി നിര്‍ദേശപ്രകാരം

ലണ്ടന്‍: ബിബിസിയുടെ നിര്‍ദേശപ്രകാരമാണു ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററി യുട്യൂബ് പിന്‍വലിച്ചതെന്നു റിപ്പോര്‍ട്ട്. പകര്‍പ്പവകാശം നിരോധിച്ചുവെന്നു ചൂണ്ടിക്കാട്ടി ബിബിസി ഗൂഗ്‌ളിനു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു നടപടി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണു വിഡിയൊ പിന്‍വലിച്ചതെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഡല്‍ഹി കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി ബിബിസി ഫൊറിലൂടെയാണു സംപ്രേഷണം ചെയ്തത്. എന്നാല്‍ ഇതിനു പിന്നാലെ യുട്യൂബില്‍ ഡോക്യുമെന്ററി പ്രത്യക്ഷപ്പെട്ടു. ബിബിസിക്കു വേണ്ടി ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉദ്വിന്‍ ആണു ഡോക്യുമെന്ററി തയാറാക്കിയത്.
ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റിലും പ്രദര്‍ശനത്തിന് വിലക്കുണ്ടായിരുന്നു.

Top