വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഉക്രെയ്‌നില്‍ ആക്രമണം

കീവ്: ഉക്രെയ്‌നില്‍ ശനിയാഴ്ച മുതല്‍ വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനം വന്നതിനു ശേഷവും വെള്ളിയാഴ്ച വിമതര്‍ ഡോണട്‌സ്‌ക്, ലുഹാന്‍സ്‌ക് നഗരങ്ങളില്‍ ആക്രമണം നടത്തി. വ്യാഴാഴ്ചയാണ് ബെലാറസിലെ മിന്‍സ്‌കില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യ, ഉക്രെയ്ന്‍, ബെലാറുസ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ വെടിനിറുത്തല്‍ ധാരണയില്‍ എത്തിയത്. റഷ്യന്‍ പിന്തുണയുള്ള വിമതര്‍ ആക്രമണം തുടര്‍ന്നാല്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധത്തിന് നിര്‍ബന്ധിതരാവുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

Top