തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ സംസ്ഥാന ഇന്റലിജന്‍സും ഐബിയും അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
ഇന്ന് പുലര്‍ച്ചയോടെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. www.kerala.gov.in എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഹാക്കിങിനു ശേഷം ദേശീയ പതാക കത്തിക്കുന്നതിന്റെ ചിത്രവും സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. പാക് സൈബര്‍ അറ്റാക്കര്‍മാരാണ് തങ്ങളെന്ന് ഹാക്കര്‍മാര്‍ സൈറ്റില്‍ അവകാശപ്പെടുന്നു. പാക് അനുകൂല മുദ്യാവാക്യവും സെറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു.