വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുധീരന്‍

ശിവഗിരി: വെള്ളാപ്പള്ളി നടേശനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പരോക്ഷ വിമര്‍ശനം. ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചാരണം നിര്‍ഭാഗ്യകരമാണ്. കച്ചവട താല്‍പര്യക്കാര്‍ മഠത്തിനെതിരെ തെറ്റായ പരാമര്‍ശം നടത്തുന്നു. മദ്യമുതലാളിമാരുടെ പണം കൊണ്ടാണ് മഠം കെട്ടിപ്പടുത്തതെന്ന പ്രചാരണം തെറ്റാണെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ താന്‍ ഒറ്റയാന്‍ പോരാട്ടമാണ് നടത്തുന്നത് എന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. തനിക്ക് അറിയാവുന്നവരുടെയും അറിയാത്തവരുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.

Top