കാന്‍ബറ: ക്രിസ് ഗെയ്‌ലിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വേയെ 73 റണ്‍സിനു തോല്‍പ്പിച്ചു. ഡബിള്‍ സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഗെയ്‌ലാണു മാന്‍ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിനു 372 റണ്‍സ് നേടി. പിന്നീടു മഴയെത്തിയതിനെ തുടര്‍ന്നു സിംബാബ്‌വെയുടെ വിജയലക്ഷ്യം 48 ഓവറില്‍ 363 റണ്‍സായി കുറച്ചു. 44.3 ഓവറില്‍ 289 റണ്‍സിനു അവര്‍ പുറത്തായി.
ഗെയ്‌ലിന്റെ ഇരട്ടസെഞ്ചുറി അടക്കം കാന്‍ബറയില്‍ പിറന്നതു നിരവധി റിക്കാര്‍ഡുകളാണ്. 215 റണ്‍സു നേടിയ ഗെയ്ല്‍ ഇന്നിംഗ്‌സില്‍ അവസാന പന്തിലാണു പുറത്തായത്. 133 റണ്‍സോടെ പുറത്താകാതെ നിന്ന മര്‍ലോണ്‍ സാമുവല്‍സ് ഗെയ്‌ലിന് ഉറച്ച പിന്തുണ നല്കി.
147 പന്തില്‍ 16 സിക്‌സും 10 ഫോറും ഉള്‍പ്പട്ടതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സറുകള്‍ നേടിയ റിക്കാര്‍ഡിനൊപ്പമെത്താന്‍ ഗെയ്‌ലിന് കഴിഞ്ഞു. രോഹിത് ശര്‍മ, എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവരുടെ റിക്കാര്‍ഡിന് ഒപ്പമാണു ഗെയ്ല്‍ എത്തിയത്.