വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്ററുമായി ഫോര്‍ഡ്

രാജ്യത്തെ ആദ്യത്തെ വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചു. ചെന്നൈയിലാണ് ഫോര്‍ഡ് വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ തുറന്നത്. ഫോര്‍ഡ് ഇന്ത്യയുടെ ചെന്നൈ ഫാക്ടറിക്ക് സമീപമാണ് പേഴ്‌സണലൈസേഷന്‍ സെന്ററും.

പുതിയ ഇക്കോ സ്‌പോര്‍ട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഇഷ്ട എസ് യു വി വാങ്ങാന്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ സഹായകരമാവും. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച 19 ബേകള്‍ പേഴ്‌സണലൈസേഷന്‍ സെന്ററിലുണ്ട്.

Top