ജനപ്രിയ നായകന് ദിലീപ് ഇനി ഗവണ്മെന്റ് പ്ലീഡറുടെ കുപ്പായമണിയുന്നു. ദ് ലെജന്റ് എന്ന പേരില്‍ വരുന്ന ചിത്രത്തിന്റെ സംവിധായകന് ജോമോനാണ് ദിലീപിനെ ഗവണ്മെന്റ് പ്ലീഡറുടെ വേഷമണിയിക്കുന്നത്.
തന്റെ പതിവ് ശൈലിയില്‍ നിന്നു വേറിട്ട കഥാപാത്രത്തെ കണ്ടെത്താനാണ് ദിലീപിന്റെ ശ്രമം. ദ് ലജന്റ് മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കഥയാണ് അവതരിപ്പിക്കുന്നത്.
ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലറന്റെ സാങ്കേതികത്തികവാണ് ചിത്രം മുന്നില്‍ കാണുന്നത്. മുംബൈ, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.