തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനുള്ള തീയതി ഈ മാസം മുപ്പത് വരെ നീട്ടി. നേരത്തെ തീരുമാനിച്ചിരുന്ന കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍, എല്ലാവര്‍ക്കും പേര് ചേര്‍ക്കാന്‍ അവസരം നല്‍കുന്നതിനായാണ് തീയതി നീട്ടിയത്. വരുന്ന ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ഇതിനുള്ള സേവനം സൗജന്യമായി ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ്് അപേക്ഷിക്കേണ്ടത്.