വോയിസ് സേര്‍ച്ച് ആപ്പുമായി മൈക്രോസോഫ്റ്റ്

ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകള്‍ക്കായി വോയിസ് സേര്‍ച്ച് ആപ്പുമായി എത്തുകയാണ് മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയിഡ് വിയര്‍ സ്മാര്‍ട് വാച്ചുകളിലുപയോഗിക്കുന്ന ടോര്‍ക്ക് സേര്‍ച്ചാണ് പുതിയ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട് ഫോണുകളില്‍ എത്തിക്കുന്നത്.

ഫ്‌ലൈറ്റ് സ്റ്റാറ്റസ്, അടുത്തുള്ള റെസ്റ്റോറന്റുകള്‍, കാലാവസ്ഥ തുടങ്ങിയവയുള്‍പ്പടെ ഉള്‍പ്പെടുത്തിയാണ് വോയിസ് സേര്‍ച്ച് ആപ്പ് എത്തുന്നത്. സ്മാര്‍ട് ഫോണ്‍ ‘ഷേക്ക്’ ചെയ്ത് ഈ ആപ്‌ളിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. പ്‌ളേ സ്റ്റോറില്‍ നിന്ന് 2.0 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

Top