വിവാദ വ്യവസായി കാറിടിച്ച് പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: വ്യവസായി നിസാം കാറിടിച്ച് പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസാണ് മരിച്ചത്.

കഴിഞ്ഞമാസം 29നാണ് ഇയാളെ കാറിടിപ്പിച്ചു പരിക്കേല്‍പ്പിച്ചത്. നിസാമിന്റെ ആഡംബര കാര്‍ എത്തിയപ്പോള്‍ ഗേറ്റു തുറക്കാന്‍ താമസിച്ചതിനെ തുടര്‍ന്നാണു ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതുവരെ നാലു ശസ്ത്രക്രിയകള്‍ക്ക് ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു. എങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ദിവസങ്ങളായി ചന്ദ്രബോസ്.

Top