വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: വ്യവസായ ആവശ്യത്തിനായി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി. ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് നല്‍കുമ്പോള്‍ നിക്ഷേപകര്‍ നിക്ഷേപവും തൊഴിലവസരവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ആഗോള പ്രവാസി കേരളീയ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. 5 കോടിയുടെ വ്യവസായത്തിന് ഒരേക്കര്‍ അധികമായി അനുവദിക്കും. 50 കോടിയുടെ പദ്ധതിക്ക് പത്തേക്കറില്‍ കൂടുതല്‍ സ്ഥലം കൈവശം വയ്ക്കാം.

ക്രൂഡ്ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ തൊഴില്‍ സാധ്യത കുറയുമോ എന്ന ആശങ്കക്കിടയിലാണ് പ്രവാസി സംഗമം ചേരുന്നത്. അടിസ്ഥാന സൗകര്യ വികസപദ്ധതികളില്‍ നിക്ഷേപം നടത്താന്‍ പ്രവാസി മലയാളികള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കാനാണ് രണ്ടുദിവസത്തെ സംഗമം ലക്ഷ്യം വയ്ക്കുന്നത്. ഇതിനുപുറമെ വിദേശത്തുനിന്ന് ജോലി നിര്‍ത്തി മടങ്ങിവരുന്നവരുടെ പുനരധിവാസം, വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യും. യുഎഇയില്‍ നിന്നുള്ള മലയാളികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നവരിലേറെയും.

Top