തിരുവനന്തപുരം : വിമാനത്താവളത്തില്‍ നിന്ന് വ്യാജ ടിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേരെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. വര്‍ക്കല സ്വദേശി ബൈജു, പാളയംകുന്ന് സ്വദേശി ബിനു, ഓയൂര്‍ സ്വദേശി അജയകുമാര്‍ എന്നിവരാണ് പിടിയിലാത്.
കഴിഞ്ഞ ദിവസം വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് പോകാനെത്തിയ ഇവരുടെ പക്കലുണ്ടായിരുന്ന മടക്കയാത്ര ടിക്കറ്റ് വ്യാജമാണെന്ന് എമിഗ്രേഷന്‍ വിഭാഗം കണ്ടെത്തുകയായിരുന്നു. മൂന്ന് പേരെയും വലിയതുറ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.