ഇസ്ലാമാബാദ്: വ്യാജ ഡിഗ്രി വിവാദത്തില്‍ കുളിച്ചുനല്‍ക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും പാക്കിസ്ഥാനില്‍ നിന്നും കൂട്ടായി ഇമ്രാന്‍ ഖാന്റെ ഭാര്യ റഹം ഖാന്‍. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പ്രതിപക്ഷനേതാവുമായ ഇമ്രാന്‍ ഖാന്റെ പത്‌നി റഹം ഖാനെതിരെയാണ് വ്യാജ ബിരുദ ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തില്‍ നോര്‍ത് ലിന്‍ഡ്‌സെ കോളജില്‍നിന്ന് ബിരുദം നേടിയെന്നത് വ്യാജമാണെന്ന് ബ്രിട്ടീഷ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കോളജില്‍ അങ്ങനെയൊരു ബിരുദംതന്നെ ഇല്ലെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
വ്യാജ ബിരുദം നേടിയതിന് ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്രസിങ് തോമര്‍ അറസ്റ്റിലാവുകയും മന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് വ്യാജ ബിരുദം നേടിയതായി ആരോപണം ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധമായ കേസ് കോടതിയുടെ പരിഗണനയിലാണ്.
പാര്‍ലമെന്റ് ഇലക്ഷനിലും രാജ്യസഭാ ഇലക്ഷനിലും രണ്ടു വിദ്യാഭ്യാസ യോഗ്യതകള്‍ നല്‍കിയതാണ് വിവാദമായത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള സ്മൃതി ബിരുദ ധാരിയാണെന്നു തെറ്റായ വിവരം നല്‍കിയെന്നാണ് ആരോപണം.