ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ തുടര്‍ച്ചയായ ഒന്‍പതാം തവണയും മുകേഷ് അംബാനി ഒന്നാമത്‌

സിംഗപ്പൂര്‍: ഫോബ്‌സ് മാസിക പുറത്തു വിട്ട ഇന്ത്യിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ തുടര്‍ച്ചയായ ഒന്‍പതാം തവണയും മുകേഷ് അംബാനി ഒന്നാമതെത്തി.18.9 ബില്യണ്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം.ഏകദേശം 1,24,985 കോടി രൂപ.4.7 ബില്യണ്‍ യുഎസ് ഡോളര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവായിരുന്നിട്ടും മുകേഷ് അംബാനിയെ മറികടക്കാന്‍ ആര്‍ക്കുമായില്ല.

സണ്‍ ഫാര്‍മ്മയുടെ ദിലീപ് സംഗവി 1,19,025 കോടി രൂപയുമായി രണ്ടാംസ്ഥാനക്കാരനായി. വിപ്രോയുടെ അസിം പ്രേംജി 3 ആം സ്ഥാനം നിലനിര്‍ത്തി.1,05,140 കോടി രൂപയുടെ സ്വത്ത്

ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫ്‌ലിപ്കാര്‍ട്ട് ആദ്യമായി ഇന്ത്യയിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 86ആം സ്ഥാനത്ത് ഇടം പിടിച്ചു. 85000 കോടി രൂപയുടെ സ്വത്താണ് സച്ചിനും ബിന്നി ബന്‍സാലിനുമുള്ളത്.

ഇന്ത്യയിലെ 100 സമ്പന്നന്‍മാരുടെ കൈകളിലുള്ള സ്വത്ത് 345 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയായി മാറുമ്പോള്‍ പൂജ്യങ്ങള്‍ എണ്ണിയെടുക്കാന്‍ കഴിയില്ലെന്ന് ചുരുക്കം

Top