പത്തനംതിട്ട: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് പ്രകാശ് ബാബു ഇന്ന് റാന്നി കോടതിയില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഉണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കുവാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങുന്നത്.
പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണ് ഉള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു, തുടങ്ങിയ കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്.