തിരുവനന്തപുരം: അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് മത്സരിക്കും. തീരുമാനം കെപിസിസി പ്രസിഡന്റ് തിരുവനന്തപുരം ഡിസിയെ അറിയിച്ചു.
കെ എസ് യുവിന്റെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ ശബരീനാഥനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
കാര്‍ത്തികേയന്റെ കുടുംബത്തില്‍നിന്ന് ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആഗ്രഹം. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
എല്ലാവരുടെയും പിന്തുണയും സ്‌നേഹവും തനിക്ക് ലഭിക്കുമെന്ന് കെ.എസ്. ശബരീനാഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അരുവിക്കര മണ്ഡലത്തിനായും ജനങ്ങള്‍ക്കായും മുന്നിട്ടിറങ്ങും. ആദിവാസി മേഖലകള്‍ക്കു വേണ്ടി നിരവധിക്കാര്യങ്ങള്‍ അച്ഛന്‍ ചെയ്തിട്ടുണ്ട്. അതു തുടരുന്നതിനു തന്നെയാണ് തീരുമാനം. അച്ഛന്‍ പറയുന്നതുപോലെ ആരോടും പറയാതെ ഒരില പോലും അനങ്ങാതെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശബരീനാഥന്‍ വ്യക്തമാക്കി.