ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്‌തേക്കും. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, പിതാവ് പുഷ്‌കര്‍ നാഥ് ദാസ് എന്നിവരില്‍ നിന്നും സഹോദരന്‍മാരില്‍ നിന്നും പോലീസ് മൊഴിയെടുക്കും.
കേസ് അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുമ്പോഴും സുനന്ദയുടെ ആന്തരാവയവങ്ങള്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലോ അമേരിക്കയിലോ അയച്ചു ഫോറന്‍സിക് പരിശോധനാ നടത്തുന്ന കാര്യ ത്തില്‍ കൃത്യമായ വിശദീകരണം ഇന്നലെയും ഡല്‍ഹി പോലീസ് നല്‍കിയില്ല.
കേസ് അന്വേഷണം സംബന്ധിച്ച് ഒരു തരത്തിലുള്ള അന്തിമ നിഗമനത്തിലും എത്തിച്ചേര്‍ന്നിട്ടില്ലെന്നാണു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞത്.