ന്യൂഡല്‍ഹി: ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു. ഞായറാഴ്ച രാത്രി 11.45നാണ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ തരൂര്‍ എത്തിയത്. പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണ ഉറപ്പാക്കുകയാണ് തരൂരിന്റെ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് അറിയുന്നു. ഏതാണ്ട് പതിനഞ്ച് മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു നിന്നു.
ഞായറാഴ്ചയാണ് തരൂര്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. അതിന് മുന്പ് തന്നെ പട്ടേലിനെ കാണാന്‍ തരൂര്‍ സമയം ചോദിച്ചിരുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് തരൂര്‍ പട്ടേലിനെ അറിയിച്ചതായാണ് സൂചന.