ശാരദാ ചിട്ടി തട്ടിപ്പ്: മമതയുടെ പേര് പറയണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതായി മിത്ര

കൊല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് പറയണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതായി അറസ്റ്റിലായ ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്ര. കേസില്‍ മദന്‍ മിത്രയെ ഡിസംബര്‍ 19 വരെ സി.ബി.ഐ കസ്റ്റയിയില്‍ വിട്ടു.

മുഖം മറച്ച ചിലര്‍ തന്റെ അടുത്തെത്തി കേസില്‍ മറ്റ് തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്നു പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് മിത്ര പരാതിപ്പെട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജി ശാരദാ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങിയെന്ന് പറയണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യമെന്നും മിത്ര പറഞ്ഞു.

മിത്രയെ ഹാജരാക്കിയ അലിപൂര്‍ കോടതി പരിസരത്ത് നിരവധി തൃണമൂല്‍ പ്രവര്‍ത്തകരായിരുന്നു തടിച്ചു കൂടിയത്. ക്രമസമാധാന പ്രശനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു മിത്രയെ കോടതിയില്‍ എത്തിച്ചത്.

Top