ശാശ്വതീകാനന്ദയുടെ മരണം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍ ഹര്‍ജി സമര്‍പ്പിച്ചു

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍ ഹൈക്കോടതിയെ സമീപിച്ചു. ഏതന്വേഷണത്തോടും സഹകരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് പ്രിയന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വെറും പ്രഹസനമാണെന്നും പ്രിയന്‍ ആരോപിച്ചു. അതുകൊണ്ടുതന്നെ സിബിഐ പോലുളള കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രിയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും

Top