ശാശ്വതീകാനന്ദയുടെ മരണം; പ്രിയന്റെ ഹര്‍ജിയില്‍ ബിജു രമേശിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേസില്‍ ആരോപണ വിധേയനായ പള്ളുരുത്തി സ്വദേശി പി.പി .പ്രിയന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി. സ്വാമിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശിന് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ചിനെ കൊണ്ട് തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സ്വാമിയെ കൊലപ്പെടുത്തുന്നതിന് വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് തന്നെ നിയോഗിച്ചുവെന്ന് ബിജു രമേശ് ആരോപിച്ചതായി ഹര്‍ജിയില്‍ പ്രിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെട്ടിച്ചമച്ച ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടരന്വേന്വേഷണം പ്രഖ്യാപിച്ചത് . ഈ കേസുമായി ബന്ധപ്പെട്ടു മൂന്ന് തവണ ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്തിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു കേസ് നേരത്തെ അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ . ഇനിയും അവര്‍ അന്വേഷിക്കുന്നതില്‍ കാര്യമില്ലെന്നും പ്രിയന്‍ വ്യക്തമാക്കി

Top