തിരുവനന്തപുരം: ശാശ്വതികാന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ ഒറ്റ തിരിഞ്ഞ് അക്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. വെള്ളാപ്പള്ളിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതെന്നും വി മുരളീധരന് പറഞ്ഞു.
ബാര്‍ കോഴ കേസ് മറികടക്കാനാണ് ശാശ്വതീകാനന്ദയുടെ മരണത്തിലെ തുടരന്വേഷണമെന്ന് നേരത്തെ മുരളീധരന് ആരോപിച്ചിരുന്നു. തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ മന്ത്രി കെ എം മാണിയെ സഹായിക്കുന്നതായും വെള്ളാപ്പള്ളിയെ താറടിക്കാനാണ് ഇല്ലാത്ത തെളിവിന്റെ പേരില്‍ തുടരന്വേഷണമെന്നും മുരളീധരന് പറഞ്ഞിരുന്നു.