കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി സ്വാമിയുടെ കൊലയാളി എന്നാരോപിക്കപ്പെടുന്ന പ്രിയന് പറഞ്ഞു.
ആരോപണം ഉന്നയിച്ച ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് തെളിവുകള്‍ ഹാജരാക്കണം. ബിജുവിനേയും ചോദ്യം ചെയ്യണമെന്നും പ്രിയന് ആവശ്യപ്പെട്ടു.
പ്രിയനാണ് സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. എന്നാല്‍, രാഷ്ട്രീയ മുതലെടുപ്പിന് തന്നെ കരുവാക്കുകയാണെന്ന് പ്രിയന് നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബിജുവുമായി ഫോണിലോ നേരിട്ടോ ഒരിക്കല്‍ പോലും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രിയന് പറഞ്ഞിരുന്നു.