യുകെ : ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നാലു വയസ്സുള്ള കുട്ടികള്‍ക്ക് ആദ്യമായി വാക്‌സിനേഷന്‍ ആരംഭിക്കുന്നു, ആരോഗ്യമന്ത്രാലയമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. പകര്‍ച്ചപ്പനി തടയുന്നതിന്റെ ഭാഗമായാണ് ഇംഗ്ലണ്ടില്‍ വ്യാപകമായി വാക്‌സിനേഷന്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ക്കും ചെറിയ കുട്ടികള്‍ക്കും, 65 കഴിഞ്ഞവര്‍ക്കും ആസ്തമ എന്നിവയുള്ളവര്‍ക്കും പെട്ടെന്ന് രോഗം പടര്‍ന്നു പിടുക്കുവാന്‍ സാധ്യത കൂടുതലാണ്.
.എന്നാല്‍ കഴിഞ്ഞ ശൈത്യകാലത്ത് ഇംഗ്ലണ്ടില്‍ 904ഓളം പേര്‍ക്കാണ് പകര്‍ച്ചപ്പനി പിടിപെട്ടത് .ഇതില്‍ 98 പേര്‍ മരണത്തിനു കീഴടങ്ങി. കുട്ടികള്‍ക്ക് ശൈത്യകാലത്തുള്ള വാക്‌സിനേഷന്‍ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും നാലു വയസ്സു വരെയുള്ളവര്‍ക്ക് ഇതാദ്യമായാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.
ചെറിയ കുട്ടികളില്‍ വാക്‌സിനേഷന്‍ എടുക്കുന്നതുകൊണ്ട് ഭയപ്പെടാനില്ലെന്നും യാതൊരു ദൂഷ്യവശങ്ങളും ഇല്ലെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമായതിനാല്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.