ന്യൂഡല്‍ഹി: ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനെതിരെ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീനിവാസന് ഭിന്നതാല്‍പര്യമില്ലെന്ന വാദം അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രിക്കറ്റിന്റെ പരിശുദ്ധി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി ബിസിസിഐ ഉന്നത സ്ഥാനത്തുള്ളവര്‍ സംശയത്തിന് അതീതരായിരിക്കണമെന്നും നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം സുപ്രീം കോടതി ശ്രീനിവാസനെയും ബി.സി.സി.ഐയെയും നിശിതമായി വിമര്‍ശിച്ചിരുന്നു. ബി.സി.സി.ഐ ഒരേ സമയം കള്ളനും പോലീസും കളിക്കുകയാണെന്ന് വരെ സുപ്രീംകോടതി പറഞ്ഞിരുന്നു.