ന്യൂഡല്‍ഹി: ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനെതിരെ വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. നടപടിയെടുക്കുന്ന സമിതിയില്‍ ശ്രീനിവാസന്‍ മാറി നില്‍ക്കണം. ശ്രീനിവാസന്‍ മാറി നിന്നാലേ നീതിയുക്തമായ അന്വേഷണം നടക്കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗുരുനാഥ് മെയ്യപ്പനെതിരെ നടപടി വേണമെന്നും സുപ്രീംകോടതി പറഞ്ഞു. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.