ന്യൂഡല്‍ഹി:ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. ഓഡിറ്റിംഗിന്റെ കാര്യത്തില്‍ ട്രസ്റ്റിന് എന്തെങ്കിലും മറയ്ക്കാനുണ്ടോയെന്നും കോടതി ചോദിച്ചു. ട്രസ്റ്റിന്റെ കണക്കുകളുടെ ഓഡിറ്റിംഗ് കാര്യത്തില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.