ശ്രീരംഗത്ത് ഡിഎംകെ സ്ഥാനാര്‍ഥിയായി എന്‍.ആനന്ദിനെ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട് ശ്രീരംഗം മണ്ഡലത്തിലേക്കുള്ള ഡിഎംകെ സ്ഥാനാര്‍ഥിയായി എന്‍.ആനന്ദിനെ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിത അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. 2011 ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥി തന്നെയാണ് ഇക്കുറിയും മത്സരത്തിനിറങ്ങുന്നത്.  അതേസമയം എഐഎഡിഎംകെ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Top