കൊച്ചി: ശ്രീശാന്തിനെ തിഹാര്‍ ജയിലില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധുബാലകൃഷ്ണന്‍. ജയിലിലെ ക്രിമിനലാണ് ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചത്. വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ച കൂട്ടുന്ന ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നില്‍ നിന്ന് ആക്രമിച്ചപ്പോള്‍ ശ്രീശാന്ത് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ ശ്രീശാന്തിന്റെ കൈക്ക് പരിക്കേറ്റിരുന്നുവെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതേ കുറിച്ച് ശ്രീശാന്ത് പരാതിപ്പെട്ടപ്പോള്‍ ശ്രീയെ സെല്ലില്‍ നിന്ന് മാറ്റിയതല്ലാതെ മറ്റു നടപടിയൊന്നുമുണ്ടായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് 2013 മെയ് 16നായിരുന്നു ശ്രീശാന്ത് അറസ്റ്റിലായത്. ഐപില്‍ വിവാദത്ത
ില്‍പ്പെട്ടതിനെ തുടര്‍ന്ന് ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.