ശ്രുതി ഹാസന്‍ വിജയ്‌യോടൊപ്പം പുലിയില്‍

ഇളയദളപതി വിജയ്യുടെ പുതിയ ചിത്രമായ പുലി  എന്ന സിനിമയില്‍ ശ്രുതി ഹാസന്‍ ജോയിന്‍ ചെയ്തു.  ട്വിറ്റര്‍ പേജിലൂടെ ശ്രുതി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിമ്പുദേവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചെന്നൈയില്‍ ചിത്രത്തിന്റെ ചിത്രീകരണജോലികള്‍ പുരോഗമിക്കുകയാണ്.

ശ്രുതിക്ക് പുറമേ ഹന്‍സിക മൊട്വാനി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സുദീപ് വില്ലന്‍ വേഷത്തിലെത്തുന്ന സിനിമയില്‍ ശ്രീദേവിയും പ്രഭുവും അഭിനയിക്കുന്നുണ്ട്.  ദേവിശ്രീപ്രസാദാണ് സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കേരളത്തിലാണ് ചിത്രീകരിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

Top