ഐ യുടെ വിശേഷങ്ങള്‍ പറഞ്ഞുതീരുന്നതിന് മുന്‍പേ തന്നെ ശങ്കറിന് പൊലീസ് സംരക്ഷണവും ആവശ്യമായി വന്നിരിക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ മൂന്നാം ലിംഗക്കാരെ മുറിപ്പെടുത്തുന്നു എന്നതാണിപ്പോള്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. വിജയകരമായി ഐ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് മൂന്നാം ലിംഗക്കാര്‍ ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയത്.
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഓജാസ്.എം.രജനി ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. രണ്ട് ദിവസമായി പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തില്‍ സംഗതികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നു ശങ്കറിനോട് അടുപ്പമുള്ളവര്‍ പറയുന്നു.