ഷാര്‍ളി എബ്ദോയുടെ പുതിയ ലക്കത്തിലും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍

പാരിസ്: വിവാദമായ കൂര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഭീകരാക്രമണം നേരിട്ട ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പിലും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നു. അതിജീവിച്ചവരുടെ ലക്കം എന്നാണ് പുതിയ ലക്കത്തിന്റെ പേര്. കഴിഞ്ഞ ആഴ്ച്ച മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പത്രാധിപരും പ്രസാധകനും ഉള്‍പ്പെടെ ഓഫീസിലെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കിയുള്ള (എല്ലാം ക്ഷമിച്ചിരിക്കുന്നു’ എന്ന് അര്‍ഥം)  ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പുന്ന നബിയുടെ ചിത്രമാണ് മുഖചിത്രം.

ബുധനാഴ്ച പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്കത്തിന്റെ ഒന്നാം പേജ് മാത്രമായി വാരിക നേരത്തെ പുറത്തിറക്കുകയായിരുന്നു. അതിജീവിച്ചവരുടെ പ്രത്യേക ലക്കം 30 ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്. 25 രാജ്യങ്ങളിലായി 16 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത് പുതിയ ലക്കം വിപണിയിലെത്തും.

Top