പാരീസ്: വിവാദ ആക്ഷേപഹാസ്യ മാഗസിന് ഷാര്‍ളി ഹെബ്ദോക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ നാല് പേര്‍ക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി. 22നും 28നും ഇടയില്‍ പ്രായമുള്ള നാല് പേര്‍ക്കെതിരെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതായി പാരീസ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍ഷ്യസ് മോളിന്‍സ് പറഞ്ഞു. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഈ മാസം ഏഴിനായിരുന്നു പാരീസിലെ ഷാര്‍ളി ഹെബ്ദോ മാഗസിനെതിരെ ആക്രമണം നടന്നിരുന്നത്. മാഗസിന് ഓഫീസിന് നേരെ ആക്രമണം നടത്തിയ രണ്ട് സഹോദരങ്ങള്‍ പിന്നീട് പോലീസ് വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്ന നാല് പേരെ മറ്റൊരു അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജയിലില്‍ പാര്‍പ്പിക്കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. കേസില്‍ സംശയിക്കപ്പെടുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി വിവിധ രാജ്യങ്ങളുമായി സാധ്യമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.