ന്യൂഡല്‍ഹി : മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരേ ബിജെപി സ്ഥാനാര്‍ത്ഥിയായി ഷാസിയ മത്സരിക്കുമെന്നും സൂചനകളുണ്ട്.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മുന്‍കാല മിത്രങ്ങള്‍ തമ്മില്‍ ശക്തമായ പോരാട്ടമായിരിക്കും ഡല്‍ഹിയില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഷാസിയ ഇല്‍മി എഎപിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം ഇല്ലെന്നാരോപിച്ചായിരുന്നു ഷാസിയ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.