ഷിയോമിയുടെ റെഡ്മി നോട്ടും ഇന്ത്യന്‍ വിപണിയില്‍; വില 8,999 രൂപടെക്‌നോളജി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച റെഡ് മി വണ്‍ എസിന് ശേഷം ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷിയോമി മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണുമായി എത്തുന്നു. ഷിയോമിയുടെ റെഡ്മി നോട്ട് സ്മാര്‍ട്ട് ഫോണിന്റെ ത്രീജി, ഫോര്‍ജി വെന്‍ഷനുകള്‍ ഡിസംബറില്‍ ഓണ്‍ലൈന്‍ വിപണിയിലെത്തും. ലോകോത്തര ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ഫല്‍പ്പ് കാര്‍ട്ട് വഴി മാത്രമാണ് വില്‍പ്പന. ഇതിനുള്ള രജിസ്‌ട്രേഷന്‍ നാളെ വൈകീട്ട് ആറ് മണിക്ക് ആരംഭിക്കും. ഡിസംബര്‍ രണ്ടിന് ത്രീജി വെര്‍ഷനാണ് ആദ്യം വിപണിയിലെത്തുന്നത്. 4ജി വെര്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം വില്‍പ്പനക്കെത്തും. ത്രീജി വെന്‍ഷന് 8,999 രൂപയും 4ജി വെര്‍ഷന് 9,999 രൂപയുമാണ് വില. ആദ്യ ഘട്ടത്തില്‍ 50,000 യൂണിറ്റ് വിറ്റഴിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 5.5 ഇഞ്ച് 720 പിക്‌സല്‍ ഐ പി എസ് ഡിസ്‌പ്ലേ, 13 മെഗാപിക്‌സല്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 1.7 ജിഗാഹേര്‍ഡ്‌സ് ഒക്ട കോര്‍ പ്രൊസസര്‍, രണ്ട് ജി ബി റാം, എട്ട് ജി ബി ഇന്റേണല്‍ മെമ്മറി തുടങ്ങിയവയാണ് ത്രീജി ഫോണിന്റെ സവിശേഷതകള്‍. 3100 എം എ എച്ച് ബാറ്ററി പവറുമുണ്ട്.

Top