സംഭാഷണങ്ങള്‍ തല്‍സമയ പരിഭാഷ നടത്തുന്ന ആപ്‌ളിക്കേഷനുമായി ഗൂഗിളും

അറിയില്ലാത്ത ഭാഷയില്‍ ആശയ വിനിമയം നടത്തുമ്പോള്‍ സംഭാഷണങ്ങള്‍ തല്‍സമയം പരിഭാഷപ്പെടുത്തുവാന്‍ ആപ്പുമായി ഗൂഗിള്‍ എത്തി. മൈക്രോസ്ഫ്റ്റിനു പിന്നാലെയാണ് ഗൂഗിളും തല്‍സമയ സംഭാഷണങ്ങള്‍ പരിഭാഷ നടത്തുന്ന ആപ്‌ളിക്കേഷനുമായി രംഗത്തെത്തിയിരുക്കുന്നത്.

ഒരുമാസം മുന്‍പാണ് മൈക്രോസ്ഫ്റ്റിന്റെ സ്‌കൈപ് തല്‍സമയ സംഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തുന്ന പ്രോഗ്രാം ഇറക്കിയത്.

പ്രമുഖ ഭാഷകളില്‍ നടത്തുന്ന സംഭാഷണങ്ങള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യുന്ന ആന്‍ഡ്രോയിഡ് ആപ്പാണ് ഗൂഗിളിന്റേത്. തടസങ്ങളും താമസവുമില്ലാതെ പരിഭാഷപ്പെടുത്തുന്ന ആപ്‌ളിക്കേഷന്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍ 2013ല്‍ അറിയിച്ചിരുന്നു.

കൂടാതെ റോഡുകളിലെ സൈന്‍ ബോര്‍ഡുകളിലെ വിവരങ്ങള്‍ പരിഭാഷപ്പെടുത്തുന്ന സര്‍വീസ് ആരംഭിക്കാനും ഗൂഗിളിനു പദ്ധതിയുണ്ട്. വിദേശ രാജ്യങ്ങളില്‍ചെന്ന് റോഡുകളിലെ സൈന്‍ബോര്‍ഡ് മൊബൈലില്‍ ചിത്രീകരിച്ചാല്‍ സ്‌ക്രീനില്‍ അതിന്റെ പരിഭാഷകാണാന്‍ സാധിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ ഒരുക്കുന്നത്.

Top