തിരുവനന്തപുരം: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന് മധു കൈതപ്രം(44) അന്തരിച്ചു. പ്രമേഹരോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിന്റെ കഥപറഞ്ഞ ഏകാന്തം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിലേയ്ക്ക് അരങ്ങേറിയത്. ഈ ചിത്രത്തിന് 2006ലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരവും മധുവിനെ തേടിയെത്തി. പിന്നീട് മധ്യവേനല്‍, ഓര്മ മാത്രം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ വെള്ളിവെളിച്ചത്തില്‍ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.