സംസ്ഥാനത്തെ ഏഴുജില്ലകളിലെ 1.11 കോടി വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: ഏഴു ജില്ലകളിലെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്ക് നാളെ തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1,11,11,006 വോട്ടര്‍മാര്‍ നാളെ സമ്മതി ദാനം രേഖപ്പെടത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം.

31,161 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

വോട്ടെടുപ്പിനായി ശക്തമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. 3800 സേനാംഗങ്ങളേയാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയത്. കേരളത്തിനു പുറമെ കര്‍ണ്ണാടകത്തില്‍ നിന്നുള്ള 10 കമ്പനി പൊലീസും സുരക്ഷക്കായി വിന്യസിക്കപ്പെടും.

Top