കൊച്ചി: ഹൈക്കോടതി വിധിയോടെ സംസ്ഥാനത്തെ 251 ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ക്കു താഴു വീണു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം രാത്രി 11ന് ജീവനക്കാര്‍ ബാറുകള്‍ താഴിട്ടു പൂട്ടി. ഇന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളിലെത്തി മദ്യത്തിന്റെ സ്‌റ്റോക്ക് രേഖപ്പെടുത്തും. വികാര നിര്‍ഭരമായ അന്തരീക്ഷത്തിലാണ് ബാര്‍ ജീവനക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ട് ബാറുകളില്‍ നിന്ന് പടിയിറങ്ങിയത്.