കൊച്ചി: സംസ്ഥാനത്തെ നാല് നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം, ബേപ്പൂര്‍ , ഏലത്തൂര്‍, ചെറുവണ്ണൂര്‍, നല്ലളം നഗരസഭകളുടെ രൂപീകരണമാണ് റദ്ദാക്കിയത്.
തിരുവനന്തപുരം, കോഴിക്കോട് എന്നീ കോര്‍പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ചായിരുന്നു പുതിയ നഗരസഭകള്‍. കോര്‍പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ചുളള നഗരസഭാ രൂപീകരണം നിയമപരമല്ലെന്ന കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്ന് കോടതി വ്യക്തമാക്കി.