സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ നീക്കം.

നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നേരിടാനാണ് ആശുപത്രികളുടെ ഈ തീരുമാനം.

അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് സംഘടനകളുടേതാണ് തീരുമാനം. സംഘടനകള്‍ വൈകുന്നേരം 4ന് പത്ര സമ്മേളനം നടത്തും.

നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജയും അഭിപ്രായപ്പെട്ടിരുന്നു.

Top