സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്കു പിന്നില്‍ മാവോയിസ്റ്റ് ബന്ധം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആക്രമികള്‍ മാവോയിസ്റ്റുകളല്ലെന്നും മാവോയിസ്റ്റുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം വയനാട്, പാലക്കാട് ജില്ലകളിലായിരുന്നു ആക്രമണങ്ങളുണ്ടായത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധമില്ലെന്ന നിലപാടായിരുന്നു ചെന്നിത്തല വ്യക്തമാക്കിയിരുന്നത്.

Top