തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തില്ലെന്ന് ബിജെപി അറിയിച്ചു.
ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. എന്നാല്‍ ചില സ്ഥലങ്ങളില്‍ സ്വകാര്യവാഹനങ്ങളും കെഎസ്ആര്‍ടിസിയും നിരത്തിലിറങ്ങിയിട്ടുണ്ട്.